മാര്‍ച്ച് 25 ന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ചാവേര്‍ ബോംബറുകളില്‍ ഒരാള്‍ കേരളത്തിലെ കാസര്‍കോട്ടില്‍ നിന്നുള്ള ഇന്ത്യന്‍ പൗരനല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.അധികൃതര്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൃത്യം നടത്തിയത് അഫ്ഗാന്‍ പൗരനാണെന്ന് കണ്ടെത്തിയത്.ഈ ബോംബര്‍ ഇന്ത്യന്‍ അല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എന്‍ ഐ ക്ക് കൈമാറിയിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു